Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെള്ളാപ്പള്ളിയെ ശക്തമായി തള്ളിപ്പറയണം; CPIM സംസ്ഥാന സമിതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമിതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി വിമര്‍ശിക്കണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു.

വര്‍ഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം. വര്‍ഗീയതയോട് സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനം ഇനി പാടില്ലെന്നും എല്ലാത്തരം വര്‍ഗീയതയും ശക്തമായി എതിര്‍ക്കുമെന്നും സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ഉന്നയിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റി ഓഗസ്റ്റില്‍ ചേരും.

സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റാണെന്ന സ്വയം വിമര്‍ശനവും സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിഴച്ചുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാഗ്രത വേണമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബിജെപി വളര്‍ച്ച ഗൗരവത്തോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഗൗരവത്തോടെ കാണണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് സീറ്റ് ജയിച്ച ബിജെപി ആറിടത്ത് രണ്ടാമത് എത്തിയതും അപകടകരമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്രിസ്ത്യന്‍ – മുസ്ലിം വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ട് ഇത്തവണ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement
WhiteswanTV Footer