Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കേരളത്തിലടക്കം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ സുനിൽ കനഗോലുവിനെ കാബിനറ്റ് റാങ്ക് മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് ഡി കെ ശിവകുമാര്‍. ഇക്കാര്യം സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച മുഖ്യമന്ത്രി പുറത്തിറക്കി. മുൻപ് സിദ്ധരാമയ്യയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ച കനഗോലു, 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വലിയ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു.

മക്കിൻസി ആഗോള കൺസൾട്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്ത അനുഭവം ഉളള കനഗോലു, പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസൻസ് ഫോർ അക്കൗണ്ടഡബിൾ ഗവേണൻസ് ടീമിലെ അംഗമായാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചത്. 2014-ൽ നരേന്ദ്ര മോദിയുടെ പ്രചാരണങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പിന്നീട് ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് അസോസിയേഷൻ ഓഫ് ബ്രില്യന്റ് മൈൻഡ് (ABM) എന്ന സംഘടന രൂപപ്പെടുത്തുകയും, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചു.

2022 മെയ് മാസത്തിൽ കനഗോലു ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു. ബിആർഎസ് ഭരണത്തിന് അവസാനമുണ്ടാക്കിയും തെലങ്കാനയിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് സാരമാണെന്ന് വിശേഷിപ്പിക്കുന്നു. ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികൾക്കായി നടത്തിയ ‘പേയ് സിഎം’, ‘നമുക്ക് നാമേ’ പോലുള്ള ശ്രദ്ധേയ പ്രചാരണങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങൾ ആയിരുന്നു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിലും കനഗോലു പങ്കാളിയായിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമാകുമെന്ന് കണ്ടുപിടിക്കുന്നു.

കര്‍ണാടക ബെല്ലാരി ജില്ലയിലെ വ്യവസായ കുടുംബത്തിലാണ് കനഗോലു ജനനം. അമ്മ തെലങ്കാന സ്വദേശിയും അച്ഛൻ കര്‍ണാടക സ്വദേശിയുമാണ്. നിലവിൽ ബെംഗളൂരുവിലാണ് താമസം. സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും രാഷ്ട്രീയ ചര്‍ച്ചകളിൽ നിന്ന് അകറ്റി വച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ശൈലിയാണ് കനഗോലുവിന്റെ പ്രത്യേകത.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer