Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘അതിവേ​ഗ റെയിൽ’ പദ്ധതി; പഠനത്തിന് ശേഷം മാത്രം: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും, പദ്ധതി വിശദമായി പഠിക്കാൻ നാലംഗ സമിതിയെ നിയമിച്ചതായും മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. പഠനത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ നേരത്തെ തന്നെ പദ്ധതി പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി അറിയിച്ചിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ റെയിൽവെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

പരിസ്ഥിതി പ്രതിഭാസങ്ങളെ കുറിച്ചും പാരിസ്ഥിതിക ആഘാതങ്ങളെ മുൻകൂട്ടി വിലയിരുത്താതെ പദ്ധതി നടപ്പാക്കരുതെന്ന് കെ റെയിൽ വിരുദ്ധ സമിതിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ 15 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ അറിയിപ്പ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer