ന്യൂഡൽഹി: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കം. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ടതിന് നൽകിയ ഹർജി സുപ്രീം കോടതിയിൽ നാളെ പരിഗണിക്കാനിരിക്കെ, മൂന്ന് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വരണാധികാരി കൈമാറി.
മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിത നീക്കം. ഇതോടെ നാളെ പരിഗണിക്കാൻ ഇരിക്കുന്ന ഹർജി നിലനിൽക്കില്ലെന്നാണ് വിവരം.
കോൺഗ്രസ് നൽകിയ ഹർജിയിൽ, നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തേണ്ടതില്ലാത്ത കാരണങ്ങൾ ഉൾപ്പെട്ടതായും, മധ്യപ്രദേശിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗികപീഡന പരാതിയിൽ മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചത്.
സുപ്രീംകോടതി ഇന്ന് അവധിക്കാല ബെഞ്ചിന് മുമ്പാകെ കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കുകയും, ഹർജി പരിഗണിക്കാനിരിക്കെ ഫലപ്രഖ്യാപനം തടയണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ അംഗീകരിച്ചില്ല. ഏകപക്ഷീയ പ്രഖ്യാപനം വന്നാൽ ശക്തമായ പ്രക്ഷോഭത്തിനാണ് ദില്ലിയിൽ ചേർന്ന കോൺഗ്രസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ റിട്ടേണിഗ് ഓഫീസറുടെ തീരുമാനം റദ്ദാക്കാൻ കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല.






