Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഹരി ഉപയോ​ഗം, കുട്ടികളെ ചൂഷണം; തൊപ്പിയെ ഓപ്പറേഷൻ തൂഫാനിൽ തൂക്കണമെന്ന് സോഷ്യൽ മീഡിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എംആർഎസ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ജാസിയും ഷമീറുമാണ് സോഷ്യൽ മീഡിയയിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കുറച്ച് ദിവസങ്ങളായി ഇവർ തമ്മില്‌‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളുടെ ബാക്കിയാണിതും.

തൊപ്പി എംഡിഎംഎ ഉപയോഗിക്കുന്നുവെന്നും പ്രായപൂർത്തിയാവാത്തവരെ വരെ ചൂഷണം ചെയ്യുന്നുവെന്നും തുടങ്ങിയ അതി ഗുരുതമാരമായ ആരോപണങ്ങളാണ് ഇവർ ലൈവ് സ്ട്രീമിൽ ഉന്നയിക്കുന്നത്. നിഹാദിൻറെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വിഡിയോയും പുറത്തുവിട്ടിരുന്നു. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പണം നൽകി പെൺകുട്ടികളെ സ്വാധീനിച്ച് സംഭവം ഒതുക്കിയെന്നും ഷമീർ പറയുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വരെ നിഹാദ് ചൂഷണം ചെയ്തുവെന്നും പോക്സോ പോക്സോ അല്ലാതായി മാറുമോ എന്നും ഷമീർ തന്നെ ഒരു വിഡിയോയിൽ ചോദിക്കുന്നുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധിപേർ പ്രതികരണവുമായെത്തി. എല്ലാത്തിനെയും പിടിച്ച് അകത്തിടണെമെന്നും പുതുതലമുറയെ ഇവർ വഴി തെറ്റിക്കുമെന്നും ഓപ്പറേഷൻ തൂഫാൻ നടപ്പിലാക്കണമെന്നുമെല്ലാമാണ് കമന്റുകളിലേറേയും.

Advertisement
WhiteswanTV Footer