Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കക്കോടി അപകടമരണക്കേസ്; രണ്ട് വർഷത്തിന് ശേഷം നിർണായക വഴിത്തിരിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് കക്കോടി സ്വദേശിയായ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. ബാലകൃഷ്ണനെ ഇടിച്ച സംഭവത്തിൽ പങ്കുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച ഇരുചക്രവാഹനമാണെന്ന് പൊലീസ് കണ്ടെത്തി. വാഹനം മോഡിഫൈ ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന്, സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിലൊരാളുടെ അച്ഛനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.

2024 ജനുവരി 12-ന് രാത്രി 9.30-ഓടെ കക്കോടി കൂടത്തുംപൊയിലിലാണ് അപകടം നടന്നത്. കാൽനട യാത്രക്കാരനായ ബാലകൃഷ്ണനെ ഇടിച്ച ശേഷം ഇരുചക്രവാഹനം നിർത്താതെ പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണം സംഭവിച്ചു.

വാഹന നമ്പർ അടിസ്ഥാനമാക്കി ഒന്നര വർഷത്തോളം അന്വേഷണം നടത്തിയെങ്കിലും വാഹനത്തെ കണ്ടെത്താനായില്ല. തുടർന്ന് ലഭിച്ച പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. എലത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് വാഹനം ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണെന്ന് കണ്ടെത്തിയത്.

അപകടത്തിന് ശേഷം കുടുംബാംഗങ്ങൾ ഉൾപ്പെട്ടതായി പറയുന്ന ക്രിമിനൽ ഗൂഢാലോചന നടന്നതായും പൊലീസ് സംശയിക്കുന്നു. തുടർന്ന് വാഹനം മോഡിഫൈ ചെയ്ത് മറ്റൊരാൾക്ക് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

തെളിവ് നശിപ്പിക്കൽ, വിദ്യാർത്ഥികളെ രക്ഷപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. മോഡിഫിക്കേഷൻ പ്രവർത്തനങ്ങളിൽ സഹായിച്ചവരെയും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement
WhiteswanTV Footer