Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

RSS ചിന്താഗതിയുള്ളവർ വിദ്യാഭ്യാസ തലവന്മാരാകാൻ യോഗ്യരല്ല; KC വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ എം.പി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവർക്ക് മതനിരപേക്ഷ ബോധവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് വേണ്ടതെന്നും ആർഎസ്എസ് ആശയങ്ങൾ പിന്തുടരുന്നവർ ആ സ്ഥാനങ്ങൾക്ക് യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോടും മതനിരപേക്ഷതയോടും ആർഎസ്എസ് സ്വീകരിച്ച നിലപാടുകളെ ചൂണ്ടിക്കാട്ടിയ വേണുഗോപാൽ, ചടങ്ങിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും വിമർശിച്ചു. ഗവർണറുടെ സംരക്ഷണത്തിൽ തുടരുന്നതിന് പകരം തങ്ങളുടെ രാഷ്ട്രീയ-ആശയപരമായ നിലപാട് തുറന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുകയാണ് അവർ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർവകലാശാലകളുടെ തലപ്പത്ത് എത്താനുള്ള യോഗ്യത ആർഎസ്എസ് മേധാവിക്ക് മുന്നിൽ നിൽക്കുന്നതല്ലെന്നും മികച്ച അക്കാദമിക പാരമ്പര്യം, ജനാധിപത്യ വിശ്വാസം, മതനിരപേക്ഷ ബോധം, ഭരണഘടനയോടുള്ള കൂറ് എന്നിവയാണ് അതിന്റെ അടിസ്ഥാനമെന്നും വേണുഗോപാൽ പറഞ്ഞു.

ആർഎസ്എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംസ്കാരത്തെ കേരളം അംഗീകരിക്കില്ലെന്നും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
WhiteswanTV Footer