ഒരു ഫ്രൈഡ് ചിക്കന്റെ പരസ്യത്തിലൂടെ സോഷ്യൽമീഡിയയിൽ വീണ്ടു ചർച്ചാവിഷയമായിരിക്കുകയാണ് ഇന്ത്യയുടെ പ്രിയതാരവും ആരാധകരുടെ ‘നാഷണൽ ക്രഷ്’ എന്ന വിശേഷണത്തിനുടമയുമായ രശ്മിക മന്ദാന. ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് പക്ഷേ സിനിമയല്ല, ഒരു ഫ്രൈഡ് ചിക്കൻ പരസ്യമാണ്. മുൻപ് നൽകിയ അഭിമുഖത്തിൽ, “ഞാനിപ്പോൾ വെജിറ്റേറിയനായി മാറി. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നു. ദിവസവും വർക്ക്‌ഔട്ട് ചെയ്യാറുണ്ട്” എന്നൊക്കെ രശ്മിക പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു പ്രശസ്ത ഫ്രൈഡ് ചിക്കൻ ബ്രാൻഡിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ ഇന്റർവ്യൂ വീണ്ടു ചർച്ചക്ക് വഴിയൊരുക്കിയത്.
കോടികൾ പ്രതിഫലം വാങ്ങി “വെജിറ്റേറിയൻ എന്ന് പറഞ്ഞിട്ട് ചിക്കൻ വിൽക്കുന്നോ ?” എന്നും, അങ്ങനെയല്ല “ഇത് ബ്രാൻഡ് ഡീലാണ്, വ്യക്തിപരമായ ഭക്ഷണശീലമല്ല” എന്നും രണ്ടായി തിരിഞ്ഞാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റുമുട്ടുന്നത്. അതേസമയം, രശ്മികയെ പിന്തുണച്ച് രംഗത്തെത്തുന്നവരും കുറവല്ല. “സെലിബ്രിറ്റികൾ പലപ്പോഴും അവർ വ്യക്തിപരമായി ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്കും പരസ്യം ചെയ്യാറുണ്ട്. അത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്” എന്നാണ് അവരുടെ വാദം. ഒരു ചെറിയ പരസ്യം, പക്ഷേ വഴിവെച്ചിരിക്കുന്നത് വലിയ ചർച്ചകൾക്കും. രശ്മിക ഫ്രൈഡ് ചിക്കൻ പരസ്യത്തിൽ അഭിനയിച്ചത് കാപട്യമോ? അതോ വെറും പ്രൊഫഷണലിസമോ? സെലിബ്രിറ്റികൾ സ്വന്തം ജീവിതശൈലിയുമായി പൊരുത്തപ്പെടാത്ത ബ്രാൻഡുകൾ പ്രമോട്ട് ചെയ്യണോ തുടങ്ങിയ വിഷയങ്ങൾ ഒരിക്കൽ കൂടി ചർച്ചയാകാൻ ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.





