കോഴിക്കോട്: പി.എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാനല്ല, മറിച്ച് സംസ്ഥാനത്തിന് അതിൽ നിന്ന് എങ്ങനെ പിന്മാറാം എന്നതാണ് ഉപസമിതിയുടെ ലക്ഷ്യമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുസ്ലിം ലീഗ് ഇക്കാര്യത്തിൽ നിലപാട് മാറ്റിയിട്ടില്ലെന്നും, ഫാസിസത്തോടും കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റത്തോടും എതിര്‍പ്പാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ നിലപാടിന് 102 സീറ്റ് ലഭിച്ചത് അതിന്റെ ശക്തിയാണെന്നും കെ.എം. ഷാജി വ്യക്തമാക്കി.
നിയമസഭാ സമിതിയെ നിയോഗിച്ചതിൽ ആശങ്ക വേണ്ടെന്നും, ഇത്തരത്തിൽ പഠനം നടത്തിയില്ലെങ്കിൽ പിന്നീട് വിമർശനം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കരാറിൽ ഒപ്പുവെക്കുന്നത് സംസ്ഥാനത്തിന്റെ നിലപാടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തോടും അദ്ദേഹം പ്രതികരിച്ചു. മദ്യം കഴിക്കരുത് എന്നതാണ് ലീഗിന്റെ നിലപാടെന്നും, അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മദ്യഷാപ്പുകൾ വർധിച്ചതും മദ്യനയത്തിലെ പ്രശ്നങ്ങളും സർക്കാർ തീരുമാനങ്ങൾക്ക് കാരണമായെന്നും അദ്ദേഹം ആരോപിച്ചു. മദ്യം സുലഭമാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും കെ.എം. ഷാജി ആരോപിച്ചു.






