Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയ്‌ക്ക് ഇന്ന് 52-ാം പിറന്നാൾ; ആശംസകൾ നേർന്ന് നേതാക്കളും ആരാധകരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കമൽഹാസനും ഉൾപ്പെടെ നിരവധി നേതാക്കൾ വിജയ്‌ക്ക് ആശംസകൾ നേർന്നു. എക്സ് പ്ലാറ്റ്ഫോമിൽ മോദി, വിജയ്‌ക്ക് ദീർഘായുസ് ആശംസിച്ചു. കമൽഹാസൻ വിജയ്‌യെ തന്റെ സഹോദരനെന്നും ജനഹൃദയം കവർന്ന നേതാവെന്നും വിശേഷിപ്പിച്ചു.

ടിവികെ പ്രവർത്തകരും ആരാധകരും സംസ്ഥാനത്തുടനീളം പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും അന്നദാനവും സഹായവിതരണവും സേവന പ്രവർത്തനങ്ങളും നടന്നു. അതിരുകടന്ന ആഘോഷങ്ങൾ ഒഴിവാക്കി സേവനപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് വിജയ് പ്രവർത്തകർക്ക് നിർദേശം നൽകി.

സിനിമയിൽ സജീവമായിരുന്ന വിജയ് 2024 ഫെബ്രുവരി 2-ന് തമിഴക വെട്രി കഴകം (ടി.വി.കെ.) രൂപീകരിച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പാർട്ടി തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പാർട്ടി രൂപീകരിച്ച് രണ്ടുവർഷത്തിനകം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ. വൻ വിജയം നേടി. മേയ് 10-നാണ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.

Advertisement
WhiteswanTV Footer