Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 75(2) പ്രകാരമാണ് രാജി അംഗീകരിച്ചതെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ജോർജ് കുര്യനെ 2024 ഓഗസ്റ്റിലാണ് കേന്ദ്ര സഹമന്ത്രിയായി നിയമിച്ചത്. ഈ മാസം അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി അവസാനിച്ചു. വീണ്ടും രാജ്യസഭയിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് രാജി.

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും ജോർജ് കുര്യന് പരാജയം നേരിടേണ്ടിവന്നു. 2021-ൽ അൽഫോൻസ് കണ്ണന്താനം നേടിയ വോട്ടിനേക്കാൾ കുറവ് വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix