തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. എക്സാലോജിക്– സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ഇഡി സംഘം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എത്തി മടങ്ങുമ്പോഴാണ് സംഘർഷം ഉണ്ടായത്.
ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതായും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്തതായും ആരോപണമുണ്ട്. സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.






