കൊല്ലം: ശാസ്താംകോട്ടയിൽ നിന്ന് കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷൻ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
അമൽജിത്ത് ടിപ്പർ ലോറി ഡ്രൈവറായിരുന്നു. ഇയാൾ ഓടിച്ചിരുന്ന ലോറി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബത്തോടൊപ്പം കുറച്ച് നാളായി എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






