ലഖ്‌നൗ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും 2029ല്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷൻ രാജേന്ദ്ര പാല്‍ ഗൗതം. താഴെത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചുമതലയ്ക്ക് ശേഷം ലഖ്‌നൗവില്‍ എത്തിയപ്പോഴായിരുന്നു ഈ പ്രതികരണം.
അംബേദ്കര്‍ രൂപകല്‍പ്പന ചെയ്ത ഭരണഘടനയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പോരാടുമെന്ന് പറഞ്ഞ ഗൗതം, അംബേദ്കറും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയിലാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുകയും ചെയ്തു. ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ബി.ജെ.പി ജനങ്ങളുടെ വിശ്വാസവും സംഭാവനകളും വോട്ടുകളും മോഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.













