Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഊരാളുങ്കലിന്റെ കരാറുകൾ റദ്ദാക്കിയതിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട കരാറുകൾ റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിഷയത്തിൽ നിലവിൽ പരസ്യ പ്രതികരണം നൽകുന്നത് ശരിയല്ലെന്നും എല്ലാം നിയമപരമായ നടപടിക്രമങ്ങൾ പ്രകാരമാകും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രമവിരുദ്ധ കരാറുകളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും, സ്പീക്കർ എന്ന നിലയിൽ പരിമിതികൾ പാലിച്ച് മാത്രമേ നടപടികൾ സ്വീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. “സ്പീക്കർ നിയമസഭയുടെ അവസാന വാക്കാണ്” എന്നതാണ് തന്റെ നിലപാടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

നിയമസഭയിലെ ക്രമവിരുദ്ധ കരാറുകള്‍ റദ്ദാക്കിയ കൂട്ടത്തിലാണ് എൽഇഡി വാള്‍ നന്നാക്കാൻ 10 ലക്ഷം ചെലവാക്കാമെന്ന മുൻ സ്പീക്കർ എഎൻ ഷംസീറിന്റെ ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ നിയമസഭ ഡൈനിംഗ് ഹാൾ നവീകരണത്തിനായി ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നൽകിയിരുന്ന 7.5 കോടി രൂപയുടെ കരാറും കരാറും റദ്ദാക്കിയിട്ടുണ്ട്.

Advertisement
WhiteswanTV Footer