ആലപ്പുഴ: അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ വയോധിക ദമ്പതികൾക്ക് ഗുരുതര പരിക്ക്. അരൂർ അവര്‍ ലേഡി ഓഫ് മേഴ്സി സ്കൂളിന്റെ മതിലാണ് അപകടത്തിൽ തകർന്നുവീണത്.
ഏകദേശം 30 മീറ്ററോളം നീളമുള്ള മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂളിന്റെ അയൽ വീട്ടിലെ താമസക്കാരായ ഓടിക്കംപറമ്പിൽ ദാസൻ, ഭാര്യ ശോഭ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഇരുവരെയും ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


