തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14ന് രാത്രി ഒൻപത് മണി വരെയാണ് ജാമ്യ കാലാവധി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.




