Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കശുവണ്ടി കോർപ്പറേഷൻ കേസ്; ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞ് കെ. ബിജു IAS

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ വകുപ്പ് സെക്രട്ടറി കെ. ബിജു ഐ.എ.എസ് ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിരുന്നുവെന്നും അതിലെ എല്ലാ വിവാദ പദപ്രയോഗങ്ങളും പിൻവലിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.

കോടതിയലക്ഷ്യ കേസിന്റെ ഭാഗമായി കെ. ബിജു ഐ.എ.എസ് ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ഉത്തരവിലെ പരാമർശങ്ങൾ കോടതിക്കെതിരായതായി തോന്നിയതിൽ ഖേദമുണ്ടെന്നും പിഴവ് മനസ്സിലായ ഉടൻ വിവാദ ഉത്തരവ് പിൻവലിച്ച് പുതുക്കിയ ഉത്തരവിറക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മുൻപ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരിച്ച മന്ത്രി ഷിബു ബേബി ജോൺ, പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള തീരുമാനം മന്ത്രിസഭയുടേതായിരുന്നുവെന്നും ചീഫ് സെക്രട്ടറിയുടെ അറിവോടെയാണ് ഉത്തരവിറക്കിയതെന്നും പറഞ്ഞു. മനുഷ്യരായാൽ പിഴവുകൾ സംഭവിക്കാമെന്നും പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവ് തിരുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രോസിക്യൂഷൻ ഉത്തരവ് പ്രതിയുടെ കൈയിലെത്തിയത് എങ്ങനെയെന്നത് അന്വേഷിക്കുമെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി അറിയിച്ചു.

Advertisement
WhiteswanTV Footer