Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാമെന്ന വാഗ്ദാനം; ഫേസ്ബുക്ക് പരസ്യം വഴി തട്ടിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വ്യാപക തട്ടിപ്പ്. ‘Veloher Hack’ എന്ന പേരിലുള്ള അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് വിവരം.

വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളും കോൾ ഹിസ്റ്ററിയും ഹാക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ആളുകളിൽ നിന്ന് പണം ഈടാക്കുന്നത്. ഒരു മാസത്തെ ‘ഹാക്കിങ് ഫീ’ എന്ന പേരിൽ 549 രൂപയാണ് ആവശ്യപ്പെടുന്നത്.

പണം അയയ്ക്കുന്നതിനായി ക്യുആർ കോഡ് കൈമാറുന്ന സംഘം, തുക ലഭിച്ചാൽ ആവശ്യപ്പെട്ട അക്കൗണ്ട് ഹാക്ക് ചെയ്ത് നൽകാമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ പണം ലഭിച്ച ഉടൻ തന്നെ പണം അയച്ചവരെ ബ്ലോക്ക് ചെയ്ത് ബന്ധം വിച്ഛേദിക്കുകയാണ് പതിവെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.

തുക താരതമ്യേന കുറവായതിനാൽ പലരും പരാതി നൽകാത്തതാണ് തട്ടിപ്പ് തുടരാൻ കാരണമാകുന്നതെന്നാണ് സൂചന. നൂറുകണക്കിന് ആളുകൾ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സൈബർ സുരക്ഷാ വിദഗ്ധർ, മറ്റൊരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാമെന്ന വാഗ്ദാനങ്ങൾ നിയമവിരുദ്ധവും തട്ടിപ്പിന്റെ ഭാഗവുമാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം പരസ്യങ്ങളിൽ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു.

Advertisement
WhiteswanTV Footer