Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംഗീത ചക്രവര്‍ത്തിനിവിട വാങ്ങി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിന് ശേഷം പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിക്ക് വിട ചൊല്ലി രാജ്യം. ജാനകിയുടെ മരണവിവരം കൊച്ചുമകൾ അപ്സരയാണ് അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലും വസതിയിലും എത്തി ആദരാഞ്ജലി അർപ്പിച്ചത്.

രാവിലെ 8.30 മുതൽ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം നടക്കും. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കാരം നടത്തും. 20 ഭാഷകളിലായി 20,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും വലിയ ശബ്ദങ്ങളിൽ ഒരാളായിരുന്നു. പ്രണയം, വിരഹം, ഭക്തി, മാതൃസ്നേഹം തുടങ്ങി എല്ലാ വികാരങ്ങളും തന്റെ ശബ്ദത്തിലൂടെ മനോഹരമായി അവതരിപ്പിച്ച ഗായികയായിരുന്നു ജാനകി.

ജാനകിയുടെ വിയോഗത്തിൽ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ജാനകിയുടെ ശബ്ദത്തിന് പകരം മറ്റൊന്നില്ലെന്നും ഇന്ത്യൻ സംഗീതലോകത്തിന് വലിയ നഷ്ടമാണെന്നും നേതാക്കളും കലാകാരന്മാരും പറഞ്ഞു. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, ജാനകിക്ക് കേരള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത മൂന്ന് ഗാനങ്ങളിൽ രണ്ടെണ്ണം താൻ എഴുതിയതാണെന്ന് ഓർമ്മിച്ചു.

1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകിയുടെ സംഗീതയാത്ര തുടങ്ങിയത്. തുടർന്ന് തമിഴ് ചിത്രമായ “വിധിയിൻ വിളയാട്ട്” എന്ന സിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചു.

1957-ൽ പുറത്തിറങ്ങിയ “മിന്നുന്നതെല്ലാം പൊന്നല്ല” എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വഴിയിൽ എന്ന ഗാനത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി പാടിയത്. തുടർന്ന് തളിരിട്ട കിനാക്കൾതൻ, അഞ്ജന കണ്ണെഴുതീ, സൂര്യകാന്തീ, ഒരു കൊച്ചു സ്വപ്നത്തിന്, താമരക്കുമ്പിളിലല്ലോ മമഹൃദയം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 14 തവണയും എസ്. ജാനകിക്ക് ലഭിച്ചു. 2013-ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം അവർ നിരസിച്ചിരുന്നു.

1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് എസ്. ജാനകി ജനിച്ചത്. ബാല്യകാലം മുതൽ സംഗീതത്തിൽ താൽപര്യം പ്രകടിപ്പിച്ച അവർ പിന്നീട് ഇന്ത്യൻ സംഗീതലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന ഗായികമാരിൽ ഒരാളായി മാറി. അവരുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമാസംഗീതത്തിലെ ഒരു മഹത്തായ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.

Advertisement
WhiteswanTV Footer