കൊല്ലം: കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും അഞ്ച് ദിവസമായി കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പുന്തലത്താഴം സ്വദേശിനി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകൾ രുദ്ര (മൂന്നര) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്.
വീട്ടിൽ നിന്ന് കാറിൽ കടവൂർ ക്ഷേത്രത്തിലേക്ക് പോയ ഇവർ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുടുംബം സഞ്ചരിച്ച കാർ തെന്മല ഭാഗത്തേക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യമാണ് അവസാനമായി ലഭിച്ചിട്ടുള്ളത്. സംഭവത്തിൽ തമിഴ്നാട്ടിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.




