Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സര്‍വകലാശാല ചോദ്യപേപ്പര്‍ പിഴവ്; റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സർവകലാശാലയുടെ എം.എ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ് കണ്ടെത്തി. ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീനാണെന്നാണ് ലഭിക്കുന്ന വിവരം.

വകുപ്പ് മേധാവിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയത്. മൂന്ന് ചോദ്യങ്ങൾ രണ്ട് വിഭാഗങ്ങളിൽ ഒരേപോലെ ആവർത്തിച്ചാണ് നൽകിയിരിക്കുന്നത്. കൂടാതെ നാല് ചോദ്യങ്ങൾ തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളതെന്നും കണ്ടെത്തി.

ചോദ്യപേപ്പർ തയ്യാറാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

കേരള സർവകലാശാലയിലെ പരീക്ഷാ ചോദ്യപേപ്പറുകളിൽ തുടർച്ചയായി പിഴവുകൾ കണ്ടെത്തുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ സർവകലാശാല നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.

ഇതിന് മുമ്പ് നടന്ന ബിഎസ്.സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലും പിഴവ് കണ്ടെത്തിയിരുന്നു. അന്ന് ഒരു ചോദ്യത്തിനൊപ്പം അതിന്റെ ഉത്തരവും അച്ചടിച്ച് വന്നിരുന്നു. ആ സംഭവത്തിലും അന്വേഷണം നടത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix