തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ചോര്‍ച്ച ഉണ്ടായതായി സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് വാതക ചോര്‍ച്ച സംശയിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് യെല്ലോ സോണിലുള്ള രോഗികളെ ഗ്രീന്‍ സോണിലേക്ക് മാറ്റുകയാണ്. യെല്ലോ സോണ്‍ ഒബ്സര്‍വേറ്ററി വാര്‍ഡായാണ് പ്രവര്‍ത്തിക്കുന്നത്.
ഉച്ചയോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
വിദഗ്ധ സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും. ചോര്‍ച്ചയുടെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.












