Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ബോധപൂർവം പറഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു.

വഖഫ് ബോർഡ് വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചതിന് എന്താണ് അടിസ്ഥാനമെന്ന് പിണറായി വിജയൻ ചോദിച്ചു. ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന്റെ വിശദീകരണം മുഖ്യമന്ത്രി നൽകേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി അംഗീകരിച്ച ആദ്യത്തെ ബി.ജെ.പി. ഇതര സർക്കാർ കേരളത്തിലെ യു.ഡി.എഫ്. സർക്കാരാണെന്നും പിണറായി വിജയൻ ആരോപിച്ചു. കേന്ദ്ര നിയമഭേദഗതിയെ അനുകൂലിച്ച് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചതിലൂടെ യു.ഡി.എഫ്. സർക്കാർ സംഘപരിവാറിനെ സേവിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

ഈ നിലപാട് പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടതോടെയാണ് മുഖ്യമന്ത്രി വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer