Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നു: ജി സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. രമേശ് ചെന്നിത്തല വേദിയിലിരിക്കെയാണ് കോൺഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നുവെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്.

കോൺഗ്രസ് രാഷ്ട്രീയ കുറ്റവാളികളുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ഒമ്പത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും ജി. സുധാകരൻ പറഞ്ഞു. നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസ് വിവരം അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വീകരണ ചടങ്ങിലേക്ക് വിളിച്ചുവരുത്തിയ ശേഷം അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയപ്പോൾ യുഡിഎഫ് കൗൺസിലർമാർ ഇടപെട്ടില്ലെന്നും പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും ജി. സുധാകരൻ വിമർശിച്ചു. അതേസമയം, ജി. സുധാകരൻ ഉന്നയിച്ച കൂട്ടുകച്ചവട ആരോപണത്തെക്കുറിച്ച് അറിയില്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സിപിഐഎം സഹിഷ്ണുത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix