കൊച്ചി: എറണാകുളത്ത് പോലീസ് കോൺസ്റ്റബിളിനെ കാണാതായതായി പരാതി. പറവൂർ വടക്കേകര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളും കുഴുപ്പിള്ളി സ്വദേശിയുമായ അൻജിത്ത് (41) നെയാണ് ശനിയാഴ്ച മുതൽ കാണാതായത്.
ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് പുറത്തിറങ്ങിയ അൻജിത്ത് പിന്നീട് തിരിച്ചെത്തിയില്ല. ഫോണിൽ ബന്ധപ്പെടാനും സാധിക്കാതിരുന്നതിനെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.
കുടുംബവഴക്കിനെ തുടർന്നാണ് അൻജിത്ത് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











