Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഖിൽ മാരാർ പാർട്ടി വിട്ടതിൽ വിശദീകരണവുമായി ട്വന്റി 20; ‘മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നു’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അഖിൽ മാരാർ ട്വന്റി 20 വിട്ടതിന് പിന്നാലെ വിശദീകരണവുമായി പാർട്ടി നേതൃത്വം രംഗത്ത്. അഖിൽ മാരാരുടെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള പാർട്ടി വ്യക്തമാക്കി.

തൃക്കാക്കരയിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നെങ്കിൽ അഖിൽ മാരാർ സ്ഥാനാർത്ഥിത്വം സ്വീകരിക്കേണ്ടിയിരുന്നില്ലെന്നും പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് അനുയോജ്യമായ പ്രസ്ഥാനമല്ല ട്വന്റി 20യെന്നും പാർട്ടി പ്രതികരിച്ചു.

അതേസമയം, സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് അഖിൽ മാരാർ പാർട്ടി വിട്ടത്. കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു എം. ജേക്കബ് തന്നെ വഞ്ചിച്ചുവെന്നും ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയായി മാറിയെന്നും അഖിൽ ആരോപിച്ചു.

ട്വന്റി 20യുടെ കിഴക്കമ്പലം മാതൃക രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചതെന്നും എന്നാൽ പിന്നീട് തന്നെ വഞ്ചിച്ചുവെന്നും അഖിൽ മാരാർ പറഞ്ഞു.

പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും സാബു എം. ജേക്കബിന്റെ വ്യക്തിപരമായ താൽപര്യങ്ങൾക്കായാണ് പ്രസ്ഥാനം പ്രവർത്തിക്കുന്നതെന്നും അഖിൽ ആരോപിച്ചു. കൊട്ടാരക്കര സീറ്റ് നൽകാമെന്ന് പറഞ്ഞാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറയും അവസാനം തൃക്കാക്കരയുമാണ് നൽകിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ട്വന്റി 20യുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും സ്വതന്ത്രനായി തുടരുമെന്നും അഖിൽ മാരാർ അറിയിച്ചു. ആരോപണങ്ങളും വിവാദങ്ങളും സംബന്ധിച്ച് പാർട്ടി നേതൃത്വം വിശദീകരണം നൽകിയതോടെ സംഭവം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix