താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന് കേട്ടിട്ടില്ലേ?…അല്ലെങ്കിൽ പാലം കടക്കുംവരെ വരെ നാരായണ പാലം കടന്ന കൂരായണ എന്നോ?..ഇങ്ങനെ തുടങ്ങുന്ന പല പഴഞ്ചൊല്ലുകളുടെയും ജീവിക്കുന്ന ഡെമോ ആണ് ഇന്ന് കേരളത്തിൻ്റെ സർക്കാരും വലത് പാർട്ടിയും.
പറഞ്ഞതെല്ലാം അറമ്പറ്റിപ്പോകുന്നെന്ന് പണ്ട് ആളുകൾ പറയില്ലേ… കർമ്മ എന്ന് മോഡേൺ ആയി പറയാം …പണ്ട് ചെയ്തതും പറഞ്ഞതും എല്ലാം കണ്മുന്നിൽ വന്നു നിന്ന് മുഖത്ത് നോക്കി കൊഞ്ഞളം കുത്തുന്നുത് കാലത്തിൻ്റെ കാവ്യനീതി എന്ന് കരുതാം..കോർട്ടിൽ ഇരുന്നു നിർദ്ദേശിക്കുന്നത് പോലെയോ ,വിമർശിക്കുന്നത് പോലെയോ ,കുറ്റംപറയുന്നത് പോലെയോ എളുപ്പമല്ല കളത്തിൽ ഇറങ്ങി കളിക്കുന്നതും കളത്തിലെ കളിയെ നിയന്ത്രിക്കുന്നതും എന്ന് ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കിയിരിക്കുന്നു… ഏറ്റവും എളുപ്പത്തിൽ മാറ്റാൻ പറ്റുന്നത് പറഞ്ഞ വാക്ക് ആയതു കൊണ്ടാണോ ,അതോ ആദ്യം പറഞ്ഞത് സ്ഥാനം കിട്ടുമ്പോ മറക്കുന്ന പ്രത്യേക മറവിരോഗം കൊണ്ടോ…എല്ലാവരും പറഞ്ഞതൊന്ന് പ്രവർത്തി വേറൊന്നു. എന്നിട്ട് പഴയത് മറക്കാൻ പുതിയ വേറെ ന്യായീകരണങ്ങൾ..
കുറച്ച് മാസങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാല് ഇന്നത്തെ പ്രതിപക്ഷമായ ഇടത് സർകാർ ഭരണത്തിലും ഇന്നത്തെ ഭരണ പക്ഷമായ കോൺഗ്രസ് അന്ന് പ്രതിപക്ഷത്തും ഇരുന്നപ്പോൾ ഇടതുപക്ഷത്തിൻ്റെ നയങ്ങൾക്കെതിരെ ശക്തമായ എതിർപ്പുകളും അഭിപ്രായങ്ങളും നിരവധി ആണ്.പിഎം ശ്രീ മുതൽ ഹെലിക്കോപ്റ്റർ വരെതുടങ്ങി നീളുന്ന പരാതികളുടെ നിര.പറഞ്ഞതും ചെയ്തതെല്ലാം തല തിരിഞ്ഞിരിക്കുകയാണ് ഇവിടെ.
കേന്ദ്രസർക്കാരിൻ്റെ പാഠ്യ പദ്ധതിയായ പിഎം ശ്രീ ആദ്യം മുതൽ എതിർക്കുകയും പദ്ധതിയുടെ മറവിൽ ആർ എസ് എസ് അജണ്ട ഇടത് സര്ക്കാർ നടപ്പിലാക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങൾ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിരുന്നു. ഭരണകക്ഷി ആയപ്പോൾ മാധ്യമങ്ങൾ പണ്ട് പറഞ്ഞതെല്ലാം ഒന്നുകൂടെ റിവൈൻഡ് ചെയ്തു കാണിച്ചു. ഇനി മറന്നുപോയതാണെങ്കിലോ ചിലപ്പോൾ…ഇല്ല ..ഇല്ല ഒന്നും മറന്നിട്ടില്ല പറഞ്ഞ വാക്കിൽ തന്നെ ആണ് ഇപ്പോഴും ഉറച്ച് നിൽക്കുന്നത്.പക്ഷേ പ്രവർത്തി മാറ്റാലോ ,കാരണം മുമ്പുചെയ്തത്തിൽ നിന്ന് പിന്മാറിയിയാൽ കേന്ദ്രത്തിന് വിഷമമായാലോ … അതുകൊണ്ട് മാത്രം പദ്ധതിയിൽ തുടരുന്നു.തീർച്ചയായും അത് ഇടത് സർക്കാർ ചെയ്ത തെറ്റാണ് എന്ന് എവിടെയും ഇല്ലാത്ത ഓരോ ന്യായീകരണവും.
അടുത്തതായി പൊളിഞ്ഞത് ഹെലികോപ്റ്റർ വിവാദം ആണ്.പിണറായി സർക്കാർ ഹെലികോപ്റ്റർ വാങ്ങിയപ്പോൾ അമിത ചിലവെന്നും ധൂർത്ത് എന്നും എല്ലാം നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞ നേതാക്കൾ തന്നെ അനൗദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം ഉപയോഗിച്ചതായി വാർത്തകൾ വന്നു.മുൻപ് ഉണ്ടായ പ്രളയങ്ങളും വെള്ളപ്പൊക്കവും എല്ലാം മനപ്പൂർവം സൃഷ്ടിക്കപ്പെട്ടതാണെന്നും ആരോപണങ്ങൾ വലിയ രീതിയിൽ ഉണ്ടായി , എന്നാൽ ഇപ്പൊൾ ഉണ്ടായപ്പോൾ അത് പ്രകൃതി ദുരന്തമായും കാര്യങ്ങളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം എന്നും മന്ത്രിമാരും മുഖ്യമന്ത്രിയുമെല്ലാം പറയുന്നു.
എങ്ങനെ ആണ് ജനങ്ങൾ ഈ മാറ്റങ്ങളെ കാണേണ്ടത് തിരിച്ചറിവായോ ,അതോ തോന്നിവാസമോ ?.കുറ്റമറ്റത്താക്കും എന്ന് ഉറപ്പുനൽകിയിരുന്ന പിഎസ്സി നിയമനം , കേരളത്തിലെ പവർ കട്ട് , തുടങ്ങീ സർക്കാരിന് നേരെയുള്ള ചോദ്യങ്ങൾ ഒരുപാടാണ്. ഭരണത്തിൽ വരുമ്പോൾ വാക്കുകൾ മാറ്റുന്നത് , വ്യക്തിത്വത്തിൻ്റെ നിലവാരത്തെ അളകുന്നു ജനങ്ങൾക്ക് ഇതൊരു പാഠം ആണ് അധികാരത്തിൻ്റെ ചൂടുപിടിച്ചാൽ തന്ന വാക്കും പഴയ ചാക്ക് ആണെന്ന പാഠം ചെയ്തത് തെറ്റാണെന്ന് എന്നറിഞ്ഞിട്ടും ന്യായീകരിക്കാനും വെള്ളപൂശനുമുള്ള നേതാക്കന്മാരുടെ കഴിവ് ആണ് ഇവരെ നേതാക്കന്മാരാകുന്നത്.




