Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെള്ളറട പൊലീസ് സ്റ്റേഷന് സമീപം മോഷണം; ഇലക്ട്രിക് സാമഗ്രികൾ കവർന്ന യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വെള്ളറട പൊലീസ് സ്റ്റേഷന് സമീപം പുതുതായി നിർമിച്ച കെട്ടിടത്തിൽനിന്ന് ഇലക്ട്രിക് സാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആറാലുംമൂട് സ്വദേശി അജയൻ (36) ആണ് പിടിയിലായത്.

പൊലീസ് സ്റ്റേഷന് മുന്നിലെ കെട്ടിടത്തിന് സമീപം സൂക്ഷിച്ചിരുന്ന ഇലക്ട്രിക് വയറുകളും മറ്റ് സാമഗ്രികളുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കെട്ടിട ഉടമ നൽകിയ പരാതിയിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

കെട്ടിടത്തിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് അജയനൊപ്പം മറ്റ് രണ്ടുപേരെയും പൊലീസ് സംശയിച്ചിരുന്നെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെ വിട്ടയച്ചു.

ഇലക്ട്രിക് വയറുകളും മറ്റ് സാമഗ്രികളും മുറിച്ചെടുത്ത് കൊണ്ടുപോയതിലൂടെ ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പൊലീസ് കണക്കാക്കുന്നത്.

കോടതിയിൽ ഹാജരാക്കിയ അജയനെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix