Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാദങ്ങൾക്കിടയിൽ ‘ഓപ്പറേഷൻ തൂഫാൻ’ നോഡൽ ഓഫീസറെ മാറ്റി ആഭ്യന്തരവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ’ നോഡൽ ഓഫീസർ സ്ഥാനത്ത് മാറ്റം വരുത്തി സംസ്ഥാന സർക്കാർ. ഐ.ജി പുട്ടവിമലാദിത്യയെ ചുമതലയിൽ നിന്നും മാറ്റി പകരം ഐ.ജി ആർ. നിശാന്തിനിയെ പുതിയ നോഡൽ ഓഫീസറായി ആഭ്യന്തര വകുപ്പ് നിയമിച്ചു.

പുട്ടവിമലാദിത്യ അവധിയിൽ പ്രവേശിച്ചതിനാലാണ് ചുമതല മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പെട്ടെന്നുള്ള ഈ നടപടി ദുരൂഹമാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. എംഡിഎംഎ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റിന് പിന്നാലെയാണ് ഈ നീക്കം. ചുമതല മാറ്റിയത് സംബന്ധിച്ച് കൂടുതൽ വ്യക്തമാക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല.

യുഡിഎഫ് സർക്കാരിൻറെ മികച്ച പദ്ധതികളിലൊന്നായി വിലയിരുത്തപ്പെടുന്ന ഓപ്പറേഷൻ തൂഫാന് പൊതുവെ നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഓപ്പറേഷൻ കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളുമായി ആഭ്യന്തര വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ നേതൃത്വത്തിൽ ഉണ്ടായ ഈ അപ്രതീക്ഷിത മാറ്റം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix