തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഒ.ജെ. ജനീഷ് തുടരും. നിലവിലെ കമ്മിറ്റിയുടെ കാലാവധി പൂർത്തിയാകുന്ന ഡിസംബർ വരെ തുടരാൻ കേന്ദ്ര നേതൃത്വം അനുമതി നൽകി. പുതിയ അധ്യക്ഷനെ ഡിസംബറിന് ശേഷമാകും തെരഞ്ഞെടുക്കുക.
യൂത്ത് കോൺഗ്രസിന് പുതിയ ആസ്ഥാനം നിർമ്മിക്കുമെന്ന് ദേശീയ നേതൃത്വത്തിന് ജനീഷ് ഉറപ്പ് നൽകി. കെപിസിസി അധ്യക്ഷനൊപ്പം പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെയും ഉടൻ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ് തുടരട്ടെയെന്ന തീരുമാനം നേതൃത്വം കൈക്കൊണ്ടത്.




