Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗണേഷ് കുമാറിനെതിരെ NSS; കരയോഗ അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കൊട്ടാരക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ. എൻ.എസ്.എസ് പ്രസ്ഥാനത്തെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പരസ്യമായി വിമർശിച്ച ഗണേഷ് കുമാറിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി യൂണിയൻ അംഗം ജി. തങ്കപ്പൻ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.

എൻ.എസ്.എസിന്റെ പിന്തുണയിലും തണലിലും അധികാരസ്ഥാനങ്ങളിലെത്തിയ കുടുംബമാണ് ആർ. ബാലകൃഷ്ണപിള്ളയുടേതെന്ന് പ്രമേയത്തിൽ ആരോപിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹത്തിന് ആശ്വാസമായത് ജി. സുകുമാരൻ നായരുടെ ഇടപെടലുകളായിരുന്നെന്നും പ്രമേയത്തിൽ പറയുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിൽ സുകുമാരൻ നായർ പ്രധാന പങ്കുവഹിച്ചെന്നും പ്രമേയത്തിലുണ്ട്.

ഗണേഷ് കുമാർ സദാചാരവിരുദ്ധമായും സംസ്കാരശൂന്യമായും പ്രവർത്തിച്ചുവെന്നാണ് പ്രമേയത്തിലെ മറ്റൊരു ആരോപണം. കഴിഞ്ഞ മൂന്ന് വർഷം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായിരിക്കെ സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതത്തിൽ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തുവെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ഇത്തരം നടപടികളാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമെന്നും ഇത് പൊതുസമൂഹം വിലയിരുത്തിയതായും യൂണിയൻ അവകാശപ്പെട്ടു.

സംഘടനയുടെ ‘ദൈവീകത’ കൊണ്ടാണ് ഗണേഷ് കുമാർ ഉന്നതാധികാര സമിതിയിൽനിന്ന് പുറത്തായതെന്നും പ്രമേയത്തിൽ പരാമർശിക്കുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ ഭരണത്തിൽ എൻ.എസ്.എസ് ആസ്ഥാനം ഇടപെടേണ്ടിവന്ന സാഹചര്യം ഗണേഷ് കുമാർ വികലമായി ചിത്രീകരിക്കുകയാണെന്നും കൊട്ടാരക്കര താലൂക്ക് യൂണിയൻ ആരോപിച്ചു.

സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാറിന് എൻ.എസ്.എസ് കരയോഗത്തിൽ അംഗമായി തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എൻ.എസ്.എസ് നേതൃത്വത്തിനും ജി. സുകുമാരൻ നായർക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും യൂണിയൻ അറിയിച്ചു.

എൻ.എസ്.എസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഗണേഷ് കുമാറിനെപ്പോലുള്ളവരുടെ ഭാഗത്തുനിന്നുണ്ടായാൽ അത് അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നതായും കൊട്ടാരക്കര താലൂക്ക് യൂണിയൻ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix