Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങള്‍ ആലപിച്ചാല്‍ മതി; നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദേശവുമായി കോൺഗ്രസ്. പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് നിർദേശം.

ഓഗസ്റ്റ് 15ന് നടന്ന ചടങ്ങിൽ സേവാദൾ നേതാക്കൾ ഗായകർക്ക് കൃത്യമായ നിർദേശം നൽകാത്തതിനെ തുടർന്നാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് കോൺഗ്രസ് വിശദീകരണം. സംഭവത്തിൽ സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് താക്കീത് നൽകിയെങ്കിലും കൂടുതൽ നടപടികളുണ്ടാകില്ലെന്നാണ് സൂചന.

ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാവിയിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയ നിർദേശം.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചാണ് പരാമർശിക്കുന്നതെന്നും തുടർന്നുള്ള വരികളിൽ ദേവതകളെ പരാമർശിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. 1937ലെ കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയവും ഇതിന് അടിസ്ഥാനമാക്കിയതായി റിപ്പോർട്ടുണ്ട്.

അതേസമയം, വന്ദേമാതരത്തെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ബിജെപി വിമർശിച്ചു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ബിജെപി നൽകിയ പരാതികളിൽ ഡൽഹി, മുംബൈ, കർണാടക എന്നിവിടങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡൽഹിയിലും മുംബൈയിലും പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer