തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് പത്രമാധ്യമങ്ങളിലൂടെ ഇടവിട്ടുള്ള സമയങ്ങളില്‍ നിറഞ്ഞു നില്ക്കുവാനുള്ള തന്ത്രമാണ് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അസംബന്ധം പറഞ്ഞു ഇടയ്ക്കിടയ്ക്ക് രംഗത്തുവരുന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി അംഗം ഷിലു ഗോപിനാഥ്. അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരെ മുന്നില്‍ കിട്ടുമ്പോള്‍ മുന്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്കുമാറിനെ വായില്‍ തോന്നുന്ന അസംബന്ധങ്ങള്‍ വിളിച്ചു പറഞ്ഞു വാര്‍ത്തകളില്‍ ഇടം നേടാനുള്ള ശ്രെമമെന്ന് ഷിലു ഗോപിനാഥ് അഭിപ്രായപ്പെട്ടു.
ഏതായാലും മികച്ച മന്ത്രിയായും പൊതുപ്രവര്‍ത്തകനായും പൊതുസമൂഹത്തില്‍ നിറഞ്ഞു നിന്നിട്ടുള്ള, ഇപ്പോഴും നിറഞ്ഞു നില്ക്കുന്ന കെബി ഗണേഷ് കുമാറിന് വെള്ളാപ്പള്ളി നടേശനെ പോലുള്ള ആളിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ല. സ്വന്തം മകന് ദുബായ് ജയിലില്‍ ദിവസങ്ങളോളം അഴിയെണ്ണി കിടന്നിട്ടുള്ള കാര്യമൊന്നും വെള്ളാപ്പള്ളി മറന്നുപോകരുത്. അന്ന് മകന് ജയിലില്‍ കിടന്നപ്പോള്‍ ആരൊക്കെ
ഇടപെട്ടാണ് അവിടെ നിന്നും ജയില്‍ മോചിതനാക്കാന്‍ ശ്രെമിച്ചതെന്ന് വെള്ളാപ്പള്ളി ഓര്‍ത്താല്‍ നല്ലത്. അതൊന്നും മറന്നുകൊണ്ട് കെബി ഗണേഷ് കുമാറിനെതിരെയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സ്പീക്കറുമായ ഷംസീറിനെതിരെയും കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെയും അസംബന്ധങ്ങള്‍ വിളിച്ചുപറയുവാന്‍ നില്‍ക്കരുതെന്ന് ഷിലു ഗോപിനാഥ് അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി നടേശന് അദ്ദേഹം വഹിക്കുന്ന പദവിക്ക് അനുസരിച്ച് പൊതുസമൂഹത്തോട് സംസാരിക്കണം. മഹാരഥന്മാരിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന ഓര്‍മ്മവേണം. കുറേനാളായി പ്രത്യേക മതവിഭാഗങ്ങളിലുള്ള മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയൊക്കെ കാണുമ്പോള്‍ കലിതുള്ളുന്ന വെള്ളാപ്പള്ളിയെ പോലുള്ളവരെ പൊതുസമൂഹം ഒരു വിലയും കല്പിക്കാതിരുന്നാല് തീരാവുന്നതേയുള്ളൂ, അല്ലെങ്കില്‍ ഇത്തരം ആള്ക്കാര് അസംബന്ധങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തികൊണ്ടേയിരിക്കുമെന്ന് ഷിലു ഗോപിനാഥ് അഭിപ്രായപ്പെട്ടു.





[8077]jl29 Login Official | Pinakamabilis na Gcash Casino sa PH,Gamitin ang jl29 login official para sa mabilis na access. Alamin kung paano maglaro ng slots at i-download ang APK para sa seamless na gaming experience. visit: jl29