കണ്ണൂർ: കണ്ണൂരിൽ എംബിബിഎസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയൽ കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം ഉച്ചയ്ക്ക് രണ്ട് മണിയോടെ അനിരുദ്ധ് കുളത്തിലെത്തിയിരുന്നു. കുളത്തിൽ ഇറങ്ങിയതിന് പിന്നാലെ മുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തി. തുടർന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.












