ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ സീതാപുര പരീക്ഷാ കേന്ദ്രത്തിലാണ് ഓൺലൈനായി നടന്ന പരീക്ഷ സെർവർ തകരാറിനെ തുടർന്ന് തടസ്സപ്പെട്ടത്.
പരീക്ഷയ്ക്കിടെ സെർവർ പ്രവർത്തിക്കുന്നില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. തുടർന്ന് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അധികൃതർ ഇടപെട്ട് പരീക്ഷ പുനഃക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ജയ്പൂരിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ സെപ്റ്റംബർ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് പരീക്ഷാ ബോർഡ് അറിയിച്ചു. പരീക്ഷ തടസ്സപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച ബോർഡ്, വിദ്യാർഥികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും വ്യക്തമാക്കി.




