Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേപ്പാള്‍ മിന്നല്‍ പ്രളയം; 800 കവിഞ്ഞ് മരണം, 3000 ഓളം പേര്‍ കാണാമറയത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 800 കവിഞ്ഞു. മൂവായിരത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദുരന്തത്തില്‍ 781 പേര്‍ മരിച്ചതായും 2,502 പേരെ കാണാതായതായും നേപ്പാള്‍ ഡിസാസ്റ്റര്‍ ഏജന്‍സി ഔദ്യോഗികമായി വ്യക്തമാക്കിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് രൂപപ്പെട്ട തടാകങ്ങള്‍ പുതിയ ഭീഷണിയാണ്. മിന്നല്‍ പ്രളയത്തില്‍ ടിബറ്റില്‍ 546 പേര്‍ മരിച്ചതായി ചൈനയിലെ ഔദ്യോഗിക ചാനലായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ ത്രിശൂലി ഹൈഡ്രോ ഇലക്ട്രിക് സൈറ്റില്‍ തൊഴിലാളികള്‍ കുടുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് നേപ്പാളി സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടരുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്നവര്‍ക്കിടത്തേക്ക് വായു കടക്കാനായി പൈപ്പ് വിജയകരമായി സ്ഥാപിക്കനായതായി നേപ്പാള്‍ ആഭ്യന്തരമന്ത്രി സുദന്‍ ഗുരുങ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് നേപ്പാളി സൈന്യത്തിന് 11 അംഗ ഇന്ത്യന്‍ ടീമും സഹായം നല്‍കി വരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer