തിരുവനന്തപുരം: മാനവീയം വീഥിയിൽ പോലീസുകാരന് മർദനം. എസ്.എ.പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ (സി.പി.ഒ) ശ്രീജിത്തിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
യുവാവ് ഹെൽമറ്റ് ഉപയോഗിച്ച് ശ്രീജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി അഖിൽ കൃഷ്ണ ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


