ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതിയുടെ അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി.
കോതമംഗലം സ്വദേശി ജോ ജോസഫ് സമർപ്പിച്ച ഹർജിയിലാണ് 2022-ൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശിച്ചത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും.




