Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മതകാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് മതനേതാക്കൾ’; കാന്തപുരത്തെ പിന്തുണച്ച് അഹമ്മദ് ദേവർകോവിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് മതനേതാക്കളാണെന്നും അതിൽ തെറ്റുകാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌യും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

കാന്തപുരം പൊതുസമൂഹത്തോട് നടത്തിയ പ്രസ്താവനയല്ല ഇതെന്നും, അദ്ദേഹത്തിന്റെ സംഘടനയ്ക്കുള്ളിൽ അംഗീകരിക്കുന്നവർ പാലിക്കേണ്ട ചിട്ടകൾ സംബന്ധിച്ച് നൽകിയ സർക്കുലറാണെന്നും അഹമ്മദ് ദേവർകോവിൽ വിശദീകരിച്ചു. നിർദേശങ്ങൾ അംഗീകരിക്കാൻ താൽപര്യമുള്ളവർക്ക് സ്വീകരിക്കാമെന്നും അല്ലാത്തവർക്ക് സ്വീകരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതനേതാക്കൾ മതപരമായ കാര്യങ്ങളിലും രാഷ്ട്രീയക്കാർ രാഷ്ട്രീയ വിഷയങ്ങളിലുമാണ് അഭിപ്രായം പറയേണ്ടതെന്നും രണ്ടും തമ്മിൽ കൂട്ടിക്കലർത്തേണ്ടതില്ലെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. മതനേതാക്കൾ മതത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ അവർ പഠിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കാന്തപുരത്തിന്റെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. കാന്തപുരം പറഞ്ഞതിനെ സർക്കാരോ കോൺഗ്രസോ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും വിമർശിച്ചിരുന്നു. ഇസ്‌ലാമിക ചരിത്രത്തെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് കാന്തപുരത്തിന്റെ പരാമർശമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമായിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ പരാമർശം. സ്ത്രീകളെ പൊതുരംഗത്തേക്ക് വരുന്നതിൽ നിന്ന് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പരാമർശം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix