തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇനി മുതൽ മാനസികാരോഗ്യ കേന്ദ്രങ്ങളെ ‘ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ’ എന്ന് വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




