Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.
തിരുവനന്തപുരം: മഴയ്ക്ക് ഇടവേള വന്നതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സംസ്ഥാനത്തെ മിക്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും രണ്ട് മുതൽ 4.7 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.
ചൂട് ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു.
അതേസമയം, വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടർന്നേക്കും. മഴ കുറഞ്ഞതോടെ ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ഹ്രസ്വകാല വൈദ്യുതി കരാറിനായി രണ്ട് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും പീക്ക് സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞില്ല. ചൂട് ശക്തമായതോടെ വൈദ്യുതി ഉപയോഗം ഉയരുന്നതിനിടെയാണ് നിയന്ത്രണ മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തിയത്.
കടുത്ത ചൂടിൽ ജനം വലയുന്നതിനിടെ വൈദ്യുതി നിയന്ത്രണം കൂടി വന്നാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
http://clickവൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും. Click Here
Your email address will not be published. Required fields are marked *
Comment *
Name
Email
Website
Save my name, email, and website in this browser for the next time I comment.
ഏറ്റവും പുതിയ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും പ്രധാന അപ്ഡേറ്റുകളും ഉടൻ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ.