Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിൽ ചൂട് കൂടുന്നു; മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അൾട്രാവയലറ്റ് രശ്മികളുടെ തോത് ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ സംസ്ഥാനത്ത് ചൂട് വർധിക്കാൻ കാരണമാകുന്നുണ്ട്.

സൂപ്പർ എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴമേഘങ്ങളുടെ സാന്നിധ്യം കുറഞ്ഞത് കേരളത്തിന് വെല്ലുവിളിയാകുകയാണ്. ഇതിനൊപ്പം സൂര്യരശ്മികൾ കേരളത്തിൽ കൂടുതൽ നേരിട്ട് പതിക്കുന്നതും ചൂട് വർധിക്കാൻ കാരണമാകുന്നു. അടുത്ത ദിവസങ്ങളിൽ പകൽ സമയത്തെ ചൂട് കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix