Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ മാല കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: താനാളൂർ ചുങ്കത്ത് വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് ഒന്നര പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു. നന്ദിനിപ്പറമ്പിൽ ബാലകൃഷ്ണന്റെ ഭാര്യ സുശീല (64) യുടെ മാലയാണ് കവർന്നത്.

വീടിന്റെ മുൻവശത്തെ വരാന്ത വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. വീട്ടുപരിസരത്ത് നിരീക്ഷിച്ചുനിന്ന മോഷ്ടാവ് പെട്ടെന്ന് സുശീലയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാവിനെ തടയാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ സുശീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പകൽസമയത്ത് വീട്ടുപരിസരത്ത് നടന്ന മോഷണം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix