കണ്ണൂർ: ചെറുപുഴ പുളിങ്ങോത്ത് മധ്യവയസ്കനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടവരമ്പയിലെ മ്ലാകുഴി ജോസ് കുട്ടി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തലയിൽ ചെങ്കല്ല് ഉപയോഗിച്ച് ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൊലപാതകമെന്ന സംശയം ഉയർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


