പണ്ട് കണ്ണൂരു മാത്രം കിട്ടിയിരുന്ന കോക്ക്ടെയിൽ ഇപ്പോൾ എല്ലായിടത്തും ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒരു വിഭവമാണ്. ഇനി വീട്ടിലൊന്നു ട്രൈ ചെയ്തു നോക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
കാരറ്റ്– 3 എണ്ണം
പപ്പായ(പഴുത്തത്)– ചെറിയ പീസ്
പാൽ(കട്ടയാക്കിയത്)– 500 മില്ലിലിറ്റർ
വാനില ഐസ്ക്രീം– 3 സ്കൂപ്പ്
മാതള അല്ലി– ആവശ്യത്തിന്
പഞ്ചസാര– ആവശ്യത്തിന്
കശുവണ്ടി– ഒരു പിടി
ബദാം– ഒരു പിടി
തയാറാക്കുന്ന വിധം
കാരറ്റ് തൊലി കളഞ്ഞ് ഇടത്തരം പീസുകളാക്കി വേവിക്കുക. ഇനി ഇത് തണുത്തതിനു ശേഷം മിക്സിയിൽ വേവിച്ച കാരറ്റും പഴുത്ത പപ്പായയുടെ ഒരു ഇടത്തരം കഷ്ണവും വാനില ഐസ്ക്രീമും കട്ടയാക്കിയ പാലും ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യാനുസരം മാതള അല്ലിയും കശുവണ്ടിയും ബദാമും ചേർത്ത് ഇളക്കുക. ശേഷം ഗ്ലാസുകളിൽ വിളമ്പാവുന്നതാണ്.


