Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നതായി പരാതി. പൈങ്ങോട്ടൂരിലെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് മോഷണം പോയത്. ഏകദേശം 50,000 രൂപ വിലവരുന്ന വൈദ്യുതി വയറുകൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 13 ഞായറാഴ്ച വൈകിട്ട് 6.30നും 7നും ഇടയിലാണ് മോഷണം നടന്നതെന്നാണ് എഫ്ഐആറിലുള്ളത്. ഫ്രെഡി എൽദോസ് (32) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്തു.

കണ്ടാലറിയാവുന്ന ഒരാളെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബിഎൻഎസ്എസ് സെക്ഷൻ 329(3), 305(a) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സബ് ഇൻസ്പെക്ടർ സി.ആർ. രഞ്ചുമോളുടെ നേതൃത്വത്തിലാണ് അന്വേഷണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix