തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിദ്യാഭാസ മന്ത്രി എൻ. ഷംസുദ്ദീൻ. ചില കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും, പദ്ധതി നടപ്പാക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഷയങ്ങൾ പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് മാത്രമായിരിക്കും തുടർനടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വകുപ്പിൽ സ്ഥിരമായി ഒരു ഡയറക്ടർ ഉണ്ടാകേണ്ടതുണ്ട്. ഒരു അക്കാദമിക് ഇയർ വരെയെങ്കിലും നിയമനം നിലനിർത്തണമെന്നും വകുപ്പിലെ കാര്യങ്ങൾ നല്ല രീതിയിൽ നടക്കാൻ സ്ഥിര നിയമനം ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്‌തി ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




