Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചവറ സ്കൂളിലെ ‘പൂക്കി’ ബാനർ വിവാദം കത്തുന്നു; പരാതി നൽകി കെഎസ്‌യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ‘പൂക്കി’ ബാനർ വിവാദത്തിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. യു.പി വിഭാഗം വിദ്യാർഥികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്ന ബാനർ പിടിപ്പിച്ച സംഭവത്തിലാണ് പ്രതിഷേധം.

സംഭവത്തിൽ എസ്‌എഫ്‌ഐക്കെതിരെ കെഎസ്‌യു പൊലീസിൽ പരാതി നൽകി. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയപരമായ പരാമർശങ്ങളുള്ള ബാനർ പ്രദർശിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ബാനറിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. സഞ്ജീവും രംഗത്തെത്തി. ‘പൂക്കി’ എന്ന വാക്ക് ജെൻസി തലമുറ പോസിറ്റീവായും ‘ക്യൂട്ട്’ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നതാണെന്നാണ് ചിന്താ ജെറോമിന്റെ പ്രതികരണം.

മുൻകാലങ്ങളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ കെഎസ്‌യു ഉയർത്തിയ ബാനറുകൾ ചൂണ്ടിക്കാട്ടിയാണ് എസ്‌എഫ്‌ഐയുടെ മറുപടി. അതേസമയം, കുട്ടികളെക്കൊണ്ട് ഇത്തരത്തിലുള്ള ബാനർ പിടിപ്പിച്ചതിനെതിരെ കോൺഗ്രസും കെഎസ്‌യുവും രൂക്ഷ വിമർശനം തുടരുകയാണ്.

ബാനർ വിവാദം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix