Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ലാസിൽ ഉറക്കംതൂങ്ങിയ വിദ്യാർത്ഥിനിയെ കൈവെള്ളയിൽ അടിച്ചു; അധ്യാപകനെതിരായ കേസ് റദ്ദാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ക്ലാസിനിടെ ഉറക്കംതൂങ്ങിയ വിദ്യാർത്ഥിനിയെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ കൈവെള്ളയിൽ അടിച്ച അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്നതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കൽറ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാരിയർക്കെതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. അധ്യാപകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്.

സംഭവം മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും അതിനാൽ അധ്യാപകന് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഉറക്കംതൂങ്ങിയ വിദ്യാർത്ഥിനിയുടെ ശ്രദ്ധ ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു അധ്യാപകന്റെ ഉദ്ദേശ്യമെന്നും കോടതി വിലയിരുത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആറും തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി. 2021 നവംബറിലായിരുന്നു സംഭവം. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിലെ രണ്ടാം പ്രതിയായ വകുപ്പ് മേധാവിയെ കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. പരാതിപ്പെടാൻ ഫോൺ വിളിച്ചപ്പോൾ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ചെന്നായിരുന്നു വകുപ്പ് മേധാവിക്കെതിരായ ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix